ഇന്ന് വിജയദശമി. ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലുമായി കരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കുന്നു. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ഇടങ്ങളിൽ പുലർച്ചെ മുതൽ വൻ തിരക്കാണ്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻപറമ്പിലും മറ്റിടങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം തുടങ്ങി.