ചപ്പാത്തിയോ..ചോറോ…?

At Malayalam
1 Min Read

ഏതൊരാളുടെയും ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം പ്രധാനമാണ്. ഇക്കാലത്ത് വിവിധയിനം ഭക്ഷണങ്ങള്‍ നമ്മുടെ എല്ലാം മെനുവിലുമുണ്ടാകും. അവ എത്രത്തോളം ആരോഗ്യകരമാണ് എന്നതിനെ സംബന്ധിച്ച് ആരോഗ്യവിദഗ്ധർക്കിടയിൽ തര്‍ക്കങ്ങളുമുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചോറ്,ചപ്പാത്തി എന്നിവയാണ് പ്രധാന ഭക്ഷണം. ചോറാണോ ചപ്പാത്തിയാണോ ആരോഗ്യത്തിന് നല്ലത് എന്നതും ആലോചിക്കേണ്ടതാണ്.

ചപ്പാത്തി ഇന്ന് പല വീടുകളിലും പ്രധാന ഭക്ഷണമാണ്. ഗോതമ്പ് മാവാണ് ഇതിലെ പ്രധാന ചേരുവ.മറുവശത്ത് ഏഷ്യയിലെ പല രാജ്യങ്ങളിലും അരി വേവിച്ചുണ്ടാക്കുന്ന ചോറു തന്നെയാണ് പ്രധാന ഭക്ഷണം.അരിയുടെ പല വകഭേദങ്ങളും ഇന്നു സുലഭമാണ്.ചോറും ചപ്പാത്തിയും പോഷകമൂല്യത്തില്‍ ഒരു പരിധിവരെ തുല്യവുമാണ്. മുഴുവന്‍ ഗോതമ്പ് ചപ്പാത്തി(full wheat)കൂടുതല്‍ പോഷകഗുണമുള്ളതും വൈറ്റമിന്‍ ബി,ഫോളേറ്റ്,മഗ്‌നീഷ്യം,സിങ്ക് എന്നിവ നല്‍കുകയും ചെയ്യുന്നു.ചോറിലേക്ക് വന്നാല്‍ സാധാരണ ഉപയോഗിക്കുന്ന വെള്ള അരിയേക്കാള്‍ പോഷകഗുണം മട്ട അരി കൊണ്ടുള്ള ചോറിനാണ്. ചപ്പാത്തിയിലെ കലോറിയുടെ അളവ് അതിന്റെ വലുപ്പത്തെയും കനത്തെയും ആശ്രയിച്ചിരിക്കുന്നു.70-80 കലോറി വരെ ചപ്പാത്തിയില്‍ അടങ്ങിയിരിക്കാം. മറുവശത്ത് അതേ അളവിലുള്ള വെള്ള അരി കൊണ്ടുള്ള ചോറില്‍ ഏകദേശം 204 കലോറി അടങ്ങിയിട്ടുണ്ട്.ചോറിലേയും ചപ്പാത്തിയിലേയും കൊഴുപ്പിന്റെ അളവ് സമാനമാണ്.അരിയില്‍ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്.ചപ്പാത്തി കൊളസ്ട്രോള്‍രഹിതവും പൂരിത കൊഴുപ്പുള്ളതുമാണ്.

മട്ട അരിയില്‍ വെളുത്ത അരിയേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അരി കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്പന്നമാണ്.ദഹനത്തെ സഹായിക്കുന്ന നല്ല അളവിലുള്ള കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ചപ്പാത്തിയും നല്‍കുന്നു.ഒരു ഗോതമ്പ് ചപ്പാത്തിക്ക് വെളള മാവിലുള്ള ചപ്പാത്തിയേക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഉണ്ടായിരിക്കും. ഇത് സാധാരണയായി ഏകദേശം നാലുഗ്രാം വരും.ഒരു കപ്പ് അരിയില്‍ 4-5 ഗ്രാം മുതല്‍ പ്രോട്ടീനുണ്ട്.പോഷകഗുണങ്ങള്‍ ഏറെക്കുറെ സമാനമായതിനാല്‍ ചപ്പാത്തി വേണോ ചോറു വേണോ എന്നുള്ളത് വ്യക്തിഗത മുന്‍ഗണനകളെയും ഭക്ഷണ ആവശ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചോറാണെങ്കിലും ചപ്പാത്തിയാണെങ്കിലും പച്ചക്കറികള്‍, പോഷക സമ്പുഷ്ടമായ മറ്റുള്ളവയോടൊപ്പം കഴിക്കുന്നതാണ് നല്ലത്.

Share This Article
Leave a comment