കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രൊഫ.ബി അനന്തകൃഷ്ണൻ

At Malayalam
1 Min Read

സെർച്ച് കമ്മിറ്റി ശുപാർശ അംഗീകരിച്ച് ചാൻസലർ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്.ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ മേധാവിയാണ് അനന്തകൃഷ്ണൻ. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്.19 വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ് അദ്ദേഹം.ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്.കാലടി സർവകലാശാല വി സി യ്ക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.ഡോ.ജെ.പ്രസാദ്, ഡോ.കെ.ജി.പൗലോസ്,കലാമണ്ഡലം ഭരണസമിതി അംഗം ടി.കെ.വാസു എന്നിവരടങ്ങിയ സെർച്ച് കമ്മിറ്റിയെ രണ്ടുമാസം മുൻപാണ് ചാൻസിലർ നിയമിച്ചത്.

സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത മൂന്നു പേരുകളിൽ നിന്നാണ് ബി.അനന്തകൃഷ്ണന്റെ നിയമനം.

- Advertisement -
Share This Article
Leave a comment