ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ഗാസയിലേക്കുള്ള സഹായ ഇടനാഴി ഈജിപ്ത് തുറന്ന് നൽകിയതോടെ അവശ സാധനങ്ങളുമായുള്ള 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടത്തിവിടും.
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാൻ റഫ അതിർത്തി തുറക്കണമെന്ന ആവശ്യം ആഗോള തലത്തിൽ തന്നെ ശക്തമായിരുന്നു. അവശ്യ സാധനങ്ങളായ വെള്ളം, ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവയാണ് ഗാസയിലേക്ക് എത്തിക്കുന്നത്.