സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

At Malayalam
0 Min Read

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു തിരുവനന്തപുരത്തായിരുന്നു അന്ത്യം. സാന്ത്വനം, വാനമ്പാടി, ആകാശ ദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകൻ. കൊല്ലം അഞ്ചൽ സ്വദേശിയാണ്. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും

Share This Article
Leave a comment