ചർമ്മത്തിന് തിളക്കം കിട്ടും,പൊണ്ണത്തടി കുറയുകയും ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.എങ്കിൽ പിന്നെ ഉള്ളി പച്ചയ്ക്ക് കഴിച്ചോളൂ.
ഭക്ഷണത്തിൽ പച്ച ഉള്ളി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. ഉള്ളി എങ്ങനെയാണ് നമ്മുടെടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നത് എന്നു നോക്കാം.
പച്ച ഉള്ളി വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ്. അതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും.ബാക്ടീരിയ,വൈറസുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ജലദോഷം,പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ തടയാനും പച്ച ഉള്ളി സഹായിക്കും.
ഉള്ളി,എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും.ഇതിൽ സൾഫർ അടങ്ങിയ സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ്.ഈ സംയുക്തങ്ങൾ കാൽസ്യം ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത തടയുന്നതിനും സഹായിക്കും.ഉള്ളിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്.ഇതു ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.പച്ച ഉള്ളി കഴിക്കുന്നത് ശരീരത്തിലെ ചുളുവുകൾ മാറാനും പ്രായത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും പിഗ്മെന്റേഷൻ അളവു കുറയ്ക്കാനും സഹായിക്കും.ഇത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമo നൽകും.
രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിൽ നിർണായക ധാതുവായ ക്രോമിയം ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്.ഇൻസുലിൻ മെച്ചപ്പെടുത്താൻ ക്രോമിയം സഹായിക്കും.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.
പച്ച ഉള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ഇത് മെച്ചപ്പെട്ട ഓർമ,ശ്രദ്ധ,ഏകാഗ്രത എന്നിവ നിങ്ങൾക്കു നൽകും.
പച്ച ഉള്ളിയിൽ കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉണ്ട്.ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഫൈബർ വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറച്ച് കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.