ദുരിത പെയ്ത്തിൽ രക്ഷകരായി ഫയർ ഫോഴ്സ്, പൗണ്ട്കടവിൽ ഗർഭിണിയെ രക്ഷിച്ചത് അതി സഹസികമായി

At Malayalam
1 Min Read

ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന മേഖ വിസ്ഫോടനത്തിന് സമാനമായ രീതിയിലുള്ള മഴ പെയ്തപ്പോൾ തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ മുങ്ങി.

ഗൗരീശപട്ടം,പാറ്റൂർ,അയ്യങ്കാളി നഗർ,കണ്ണമ്മൂല, മൂലവിളകം, വഞ്ചിയൂർ, പേട്ട, ചാല, മണക്കാട്,കുര്യാത്തി, എയർപോർട്ട്,പൂന്തുറ,കുമാരപുരം,കഴക്കൂട്ടം ടെക്നോ പാർക്ക്‌, ഇൻഫോസിസ്,പൗണ്ട് റോഡ് മുതലായ സ്ഥലങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.

ശനിയാഴ്ച്ച വൈകിട്ട് തുടങ്ങിയ രക്ഷപ്രവർത്തനം ഇപ്പോഴും തുടരുകയാണ് ഫയർ ഫോഴ്സ് സേന.രണ്ടു ദിവസങ്ങളായി തിരുവനന്തപുരം സ്റ്റേഷനിൽ മാത്രം 100 ഓളം രക്ഷപ്രവർത്തന സന്ദേശങ്ങളാണ് എത്തിയത്. നഗരത്തിലെ മറ്റു ഫയർ സ്റ്റേഷനുകൾ ആയ ചാക്ക,കഴക്കൂട്ടം സ്റ്റേഷനുകളിലും നിർത്താതെ സഹായം അഭ്യർത്ഥിച്ചുള്ള കോളുകൾ ആയിരുന്നു.

മെഡിക്കൽ കോളേജ് – ഉള്ളൂർ റോഡിൽ സിറ്റി ടവർ പ്ലാസ യുടെ മതിൽ ഇടിഞ്ഞു വീണു.പാറ്റൂർ ഇ.എം.എസ് നഗർ പൂർണമായും വെള്ളത്തിൽ മുങ്ങി. പാറ്റൂർ അയ്യങ്കാളി നഗർ, കണ്ണമ്മൂല, മൂലവിളാകം എന്നിവിടങ്ങളിൽ ആമയിഴഞ്ചാൻ തോട് ഗതി മാറി ഒഴുകി.ഇവിടെ ഉള്ളവരെയെല്ലാം സേന അതി സാഹസികമായി രക്ഷപ്പെടുത്തി.

- Advertisement -

ഗർഭിണികളടക്കം കൈക്കുഞ്ഞുങ്ങൾ കിടപ്പു രോഗികൾ എന്നിവരെ അയ്യൻകാളി നഗറിൽ നിന്നും സേന സാഹസികമായി രക്ഷപ്പെടുത്തി. മണക്കാട് യമുന നഗറിൽ കഴുത്തറ്റം വെള്ളത്തിൽ ആണ് സേന 85 വയസുള്ള വസന്തകുമാരിയെയും 70 വയസുള്ള വത്സലയേയും രക്ഷപ്പെടുത്തിയത്.

പൗണ്ട് കടവിൽ ഏഴുമാസമായ ഗർഭിണിയെ സേന ഡിങ്കി ബോട്ട് ഉപയോഗിച്ച് അതി സാഹസികമായി രക്ഷപ്പടുത്തി. മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടപുഴകിയ മരങ്ങൾ സേന മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പാറ്റൂർ, കണ്ണമ്മൂല, പൗണ്ട്കടവ്, ആക്കുളം,കുമാരപുരം,ഗൗരീരപട്ടം മുതലായ സ്ഥലങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Know the rain alerts

Share This Article
Leave a comment