മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മനോ​ഹര്‍ സിങ് ഗില്‍ അന്തരിച്ചു.

At Malayalam
0 Min Read
Former Chief Election Commissioner Manohar Singh Gill (M S Gill) passed away

സൗത്ത് ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം.87 വയസായിരുന്നു.1996 മുതല്‍ 2001 വരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ പദവിയിലിരുന്നത്. 2008 മുതൽ 2011 വരെ കേന്ദ്ര മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള കായിക-യുവജനകാര്യ മന്ത്രിയുമായിരുന്നു.

പഞ്ചാബ് കേഡറില്‍നിന്നുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥനായ ​ഗില്‍,2004ല്‍ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.1980കളില്‍ പഞ്ചാബ് കാര്‍ഷിക സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു.‘ആന്‍ ഇന്ത്യന്‍ സ്റ്റോറി;അ​ഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് കോപറേറ്റീവ്സ്’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്‌.പത്‌മവിഭൂഷണ്‍ ബഹുമതിക്ക്‌ അർഹനായിട്ടുണ്ട്‌

Share This Article
Leave a comment