ഒറ്റപ്പേരു മാത്രം പാസ്‌പോര്‍ട്ടിൽ ഉള്ളവർക്ക് മുന്നറിയിപ്പുമായി യു എ ഇ

At Malayalam
1 Min Read
UAE warns those who have only one name in their passports

സര്‍നെയിമോ അല്ലെങ്കില്‍ ഗിവെണ്‍ നെയിമോ ഇല്ലാത്ത ഒറ്റപ്പേരു മാത്രം രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ഉള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് യു എ ഇ. ഇത്തരം പാസ്‌പോര്‍ട്ടുമായി വരുന്നത് സ്വീകാര്യമല്ലെന്ന് യു എ ഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കി.ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടവർ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലറും നല്‍കി.

നെയിം,സര്‍ നെയിം എന്നീ രണ്ടു കോളങ്ങളും പൂരിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് സ്വീകാര്യം. ഇതില്‍ രണ്ടിടത്തും എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.എന്നാല്‍ പാസ്‌പോര്‍ട്ടില്‍ എവിടെയെങ്കിലും സര്‍നെയിം ഉണ്ടെങ്കില്‍ യാത്ര അനുവദിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാസ്‌പോര്‍ട്ടില്‍ പേരു മാത്രം രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് ഈ തീരുമാനം.കൂടാതെ പഴയ കാലത്ത് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥര്‍ കൈകൊണ്ട് എഴുതി നല്‍കുന്ന(ഹാന്‍ഡ് റിട്ടണ്‍)പ്രിന്റഡ് അല്ലാത്ത പാസ്‌പോര്‍ട്ടുകളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല.നിലവില്‍ യു എ ഇ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്.

ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഒരു പേരു മാത്രമാണെങ്കിലും യാത്രചെയ്യുന്നതിന് തടസമില്ല.വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിമാന കമ്പനികള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.

- Advertisement -

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേരു മാത്രമുള്ളവരെ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിമാന കമ്പനികള്‍ക്ക് അവരെ തിരിച്ചുകൊണ്ടുപോവേണ്ടിവരും.അതിനാല്‍ യാത്രാനുമതി നല്‍കുന്നതിനു മുമ്പ് വിമാന കമ്പനികള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

Share This Article
Leave a comment