അറിയാം മഴ അലർട്ടുകൾ

At Malayalam
1 Min Read
Know the rain alerts

ഓരോ മഴക്കാലത്തും നമ്മൾ ഏറ്റവുമധികം കേൾക്കാറുള്ളതാണ് പച്ച(GREEN) , മഞ്ഞ(YELLOW), ഓർഞ്ച്(Orange), ചുവപ്പ് (RED) തുടങ്ങിയ മഴ അലർട്ടുകൾ. എന്നാൽ കൃത്യമായും ഓരോ അലർട്ടുകളിലൂടെ നമ്മൾ മനസിലാക്കേണ്ടത് എന്താണെന്ന് അറിയാമോ.. നോക്കാം

പച്ച (GREEN)

  • ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിൽ ഇല്ല

മഞ്ഞ (YELLOW)

  • കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം
  • ഭയപ്പെടേണ്ട സാഹചര്യം ഇല്ല
  • അപകട സാധ്യത അപ്ഡേറ്റ് ചെയ്യപ്പെടുന്നതനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്താം

ഓറഞ്ച് (ORANGE)

- Advertisement -
  • അതീവ ജാഗ്രതാ മുന്നറിയിപ്പ്
  • സുരക്ഷാ തയ്യാറെടുപ്പുകൾ തുടങ്ങണം.
  • അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയ്യാറാക്കി അവസാന ഘട്ട തയ്യാറെടുപ്പുകളും പൂർത്തീകരിച്ചു തയ്യാറായി നിൽക്കണം
  • മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം
  • രക്ഷാസേനകളോടു തയ്യാറെടുക്കാൻ ആവശ്യപ്പെടും

ചുവപ്പ് (RED)

  • കർശന നടപടി സ്വീകരിക്കേണ്ട ഘട്ടം
  • മാറി താമസിക്കാൻ തയ്യാറാകാത്തവരെ ബലംപ്രയോഗിച്ചു കൊണ്ട് മാറ്റാൻ പോലീസിനും ഭരണകൂടത്തിനും നിർദേശം ലഭിക്കുന്ന സമയം
  • രക്ഷാസേനകളെ വിന്യസിക്കും
  • ക്യാമ്പുകൾ ആരംഭിക്കുക തുടങ്ങിയ എല്ലാ നടപടികളും പൂർത്തീകരിക്കേണ്ട, അപകടസൂചനയുള്ള സമയം
Share This Article
Leave a comment