വിമാനയാത്രക്കിടെ അതിക്രമം, പരാതിയിലുറച്ച് യുവനടി

At Malayalam
1 Min Read

വിമാനയാത്രക്കിടെ അതിക്രമം നേരിട്ട സംഭവത്തിൽ പരാതിയിൽ ഉറച്ച് യുവനടി. വിമാനത്തിൽ വെച്ച് യുവാവ് തന്‍റെ ദേഹത്ത് രണ്ട് വട്ടം ബോധപൂർവ്വം തട്ടിയെന്നും പലവട്ടം ഇയാൾ ഇത് ആവർത്തിച്ചിരുന്നു എന്നും നടി ആവർത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രികനിൽ നിന്നും അതിക്രമം നേരിട്ടതായി യുവനടി പരാതിപ്പെട്ടത്.

മാത്രമല്ല തന്നെയും തന്‍റെ ജോലിയെയും മോശമാക്കി സംസാരിക്കുകയും ചെയ്തു. വിമാനത്തിൽ വെച്ച് തന്നെ മോശം അനുഭവത്തിൽ പരാതിപ്പെട്ടിരുന്നു സംഭവത്തിൽ യുവാവിന്‍റെ സുഹൃത്തുക്കൾ തന്നോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു എന്നും നടി വ്യക്തമാക്കി. വിമാനം ഇറങ്ങിയപ്പോൾ എയർ ഇന്ത്യ അധികൃതരോട് പരാതിപ്പെട്ടു. വിമാനക്കമ്പനി അധികൃതർ പറഞ്ഞത് പ്രകാരമാണ് പോലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.

സംഭവത്തിലെ പ്രതിയായ തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഇയാളുടെ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നുമാണ് പ്രതി ആന്റോ ആന്റോ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്. ആന്റോ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Share This Article
Leave a comment