ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 134 റണ്‍സിന്‍റെ പരാജയമാണ് കങ്കാരുക്കള്‍ രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോര്‍ പേരിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും പിടിച്ച് നില്‍ക്കാനാകാതെ കമ്മിൻസും സംഘവും അടിയറവ് പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന്‍റെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയൻ നിരയില്‍ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആര്‍ക്കും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വാലറ്റക്കാരുടെ പ്രകടനമാണ് ഓസീസിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്