ഒരു ബീറ്റ്റൂട്ട് ‘അടിപൊളി’ അച്ചാർ

At Malayalam
1 Min Read

വളരെയധികം പോഷക ഗുണങ്ങൾ ഉണ്ട്. വളരെ എളുപ്പത്തിൽ തയ്യാറാക്കാനും കഴിയും. ബീറ്റ്റൂട്ട് അച്ചാർ ഒന്ന് പരീക്ഷിച്ചാലോ.

ചേരുവകൾ

ബീറ്റ്റൂട്ട് – 3 എണ്ണം ചെറിയ കഷണങ്ങളിൽ അരിഞ്ഞെടുക്കണം, 4 പച്ച മുളക്, ഒരു ചെറിയ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു കുടം വെളുത്തുള്ളി, 3 തണ്ട് വേപ്പില, നല്ലെണ്ണ 4 സ്പൂൺ, കടുക്, ഉലുവ – ആവശ്യത്തിന്, ഉപ്പ് – ആവശ്യത്തിന്, വിനാഗിരി – ആവശ്യത്തിന്, കായപ്പൊടി – 3 നുള്ള്, മഞ്ഞൾ പൊടി – കാൽ സ്പൂൺ,മുളക് പൊടി – 2 സ്പൂൺ.

തയ്യാറാക്കുന്ന വിധം

- Advertisement -

ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ചേർക്കുക, ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ഇടുക, ഒന്നു വഴന്നു വരുമ്പോൾ കായ പൊടി, മഞ്ഞൾ പൊടി, മുളക് പൊടി ഇവ ചേർത്ത് ഇളക്കുക, ശേഷം പച്ചമുളക് , ബീറ്റ്റൂട്ട് , വേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് 3 മിനിട്ട് കഴിയുമ്പോൾ വിനാഗിരി ചേർത്ത് വാങ്ങുക (ബീറ്റ്റൂട്ട് അധികം വെന്തു പോകരുത്) തണുക്കുമ്പോൾ കഴുകി ഉണങ്ങിയ ചില്ലു കുപ്പിയിൽ ഇട്ട് വയ്ക്കുക.

ബീറ്റ്റൂട്ട് ശെരിക്കു പുളിയും എരിവും ആകാൻ ഒരു ആഴ്ചയാകും , ശേഷം ഉപയോഗിക്കാം.

Share This Article
Leave a comment