അമേരിക്കയില്‍ ചരിത്രം സൃഷ്ടിക്കാൻ ദളപതി വിജയ്

At Malayalam
1 Min Read

ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് ലോകേഷ് കനകരാജ് വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ലിയോ.

ഇപ്പോള്‍ ചിത്രത്തിന്‍റെ യുഎസ് റിലീസ് അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അമേരിക്കയില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച സിനിമയുടെ യുഎസ് വിതരണക്കാര്‍ പുറത്തിറക്കിയ പോസ്റ്ററിലാണ് അപ്ഡേറ്റ്. യുഎസില്‍ മാത്രം ചിത്രം 999 ല്‍ കൂടുതല്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ പറയുന്നത്. അതായത് ആയിരം സെന്‍ററുകളില്‍ ലിയോ യുഎസില്‍ പ്രദർശിപ്പിക്കും. തമിഴ് സിനിമയില്‍ ഇത് ആദ്യമാണ് എന്നാണ് വിവരം. നേരത്തെ ലിയോയുടെ പ്രധാന ഷോ ടിക്കറ്റുകള്‍ യുകെയില്‍ അടക്കം ആദ്യമേ വിറ്റുപോയിരുന്നു.

Share This Article
Leave a comment