അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്തിന് പുറത്ത് 28 കിലോമീറ്റർ ദൂരവും 10 കിലോമീറ്റർ ആഴവുമുള്ളതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്ത് വൻ ദുരന്തം വിതച്ച ഭൂകമ്പം ഉണ്ടായി നാല് ദിവസത്തിന് ശേഷമാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്.
ശനിയാഴ്ചത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രവിശ്യാ തലസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ വടക്ക് പടിഞ്ഞാറായിരുന്നു, കൂടാതെ ശനിയാഴ്ച 6.3 തീവ്രത രേഖപ്പെടുത്തിയതുൾപ്പെടെ നിരവധി തുടർചലനങ്ങൾ ശക്തമായിരുന്നു. രണ്ടായിരത്തിൽ അധികം പേരാണ് ഈ ഭൂകമ്പത്തിൽ മരിച്ചത്.