അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി.നവംബർ ഏഴിന് ആരംഭിച്ച് 30 നു വോട്ടെടുപ്പ് അവസാനിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പു നടത്താൻ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുങ്ങി.ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തീസ്ഗഡ്,തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടത്.ഛത്തിസ്‌ഗഡിൽ രണ്ടു ഘട്ടമായിട്ടും മറ്റു സംസ്ഥാനങ്ങളിൽ ഒരു ഘട്ടമായിട്ടുമാണ് വോട്ടെടുപ്പ് നടക്കുക. മിസോറമിൽ നവംബർ ഏഴിനും മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ നവംബർ 23 നും തെലങ്കാനയിൽ നവംബർ 30 നും തെരഞ്ഞെടുപ്പ് നടക്കും.ഛത്തിസ്‌ഗഡിൽ നവംബർ ഏഴിനും 17 നും തെരഞ്ഞെടുപ്പ് നടക്കും.
ഒക്ടോബർ 13 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 ഉം ആണ്.