കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ തീപ്പിടിത്തം

At Malayalam
0 Min Read

കോഴിക്കോട് കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപ്പിടിത്തം.ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപ്പിടിത്തമുണ്ടായത്.നഗരത്തിലെയും സമീപപ്രദേശങ്ങളിലും അഗ്നിരക്ഷാസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കേന്ദ്രത്തില്‍ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിലാണ് ഞായറാഴ്ച രാവിലെ തീ പിടിച്ചത്.രാവിലെ എട്ടരയോടെ മാലിന്യക്കൂമ്പാരത്തിനു തീപ്പിടിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്.പിന്നീട് തീ ആളിക്കത്തുകയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീ പിടിച്ചതിനാല്‍ വലിയതോതില്‍ പുകയും ഉയരുന്നുണ്ട്. തീയണയ്ക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങള്‍ തുടരുകയാണ്.അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം നാട്ടുകാരും പോലീസും തീയണയ്ക്കാനുള്ള ദൗത്യത്തിലുണ്ട്.

Share This Article
Leave a comment