യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി അസഹ്യമായ വേദന സൃഷ്ടിക്കാറുണ്ട്.അതിനെയാണ് ഗൗട്ട് എന്നു പറയുന്നത്.മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കൈകാലുകളുടെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു.ഇതുമൂലം പെരുവിരലിലെ സന്ധികളില്‍ കഠിനമായ വേദന അനുഭവപ്പെടും.
ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഗൗട്ട് എന്ന ഇൻഫ്ളമേറ്ററി ആർത്രൈറ്റിസിനെ തടയാനും സന്ധി വേദന കുറയ്ക്കാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗൗട്ടിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധനായ ഡാൻ ഗുബ്ലര്‍ അഭിപ്രായപ്പെടുന്നത്.ഓറഞ്ച്, കിവി,ഗ്രേപ്ഫ്രൂട്ട് എന്നിവയേക്കാൾ കൂടുതൽ വൈറ്റമിൻ സി ഉള്ളത് റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിനാണെന്നും അതിനാല്‍ റെഡ് ബെല്‍ പെപ്പര്‍ കഴിക്കുന്നത് ഗൗട്ടിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
റെഡ് ബെല്‍ പെപ്പറിന് കുറഞ്ഞ പ്യൂരിൻ ഉള്ളടക്കം ഉള്ളതിനാൽ ഗൗട്ട് ഉള്ളവര്‍ക്ക് ഇവ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.റെഡ് ബെല്‍ പെപ്പറിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.കൂടാതെ ഇവയില്‍ വൈറ്റമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്.അതിനാല്‍ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്.ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇതു സഹായിക്കുന്നു.നമ്മുടെ ചർമ്മത്തില്‍ നിന്നും സ്പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.വിറ്റാമിന്‍ സി അടങ്ങിയ കാപ്സിക്കം രോഗ പ്രതിരോധശേഷി കൂട്ടാനും ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും. വൈറ്റമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെല്‍ പെപ്പര്‍ കണ്ണിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.വിറ്റാമിന്‍ ബി6 അടങ്ങിയ ബെല്‍ പെപ്പര്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ബെല്‍ പെപ്പർ കൂടാതെ,കാബേജ്,ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളും ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ഗൗട്ട് ഉള്ളവര്‍ക്ക് പ്രയോജനകരമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
കൂടുതലായുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണപദാർത്ഥങ്ങളെ കൂടി പരിചയപ്പെടാം…
നേന്ത്രപ്പഴം,ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട്,കോഫി, ഓറഞ്ച്,നാരങ്ങ,ചെറി പഴം,ആപ്പിള്‍,ഗ്രീന്‍ ടീ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതിനുള്ള സാധ്യതകൾ കുറയ്ക്കും.