തന്റെ കുടുംബത്തിലെ പുതിയ അംഗത്തെ ലോകത്തിന് പരിചയപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നൂറി എന്ന വളർത്തു നായയാണ് കുടുംബത്തിലെ പുതിയ അംഗം.
നോർത്ത് ഗോവയിലെ മപുസയിൽ നിന്നാണ് നൂറെയെ ദത്തെടുത്തിരിക്കുന്നത്. സോണിയാ ഗാന്ധിക്ക് സർപ്രൈസ് നൽകുന്ന വീഡിയോ രാഹുൽ ഗാന്ധി യൂട്യൂബിൽ ഷെയർ ചെയ്തിരിക്കുകയാണ്.
ലോക മൃഗദിനത്തോടനുബന്ധിച്ചാണ് രാഹുൽ ഗാന്ധി നൂറയെ പരിചയപ്പെടുത്തുന്നത്. സോണിയാ ഗാന്ധിയെ വാതിലിന്റെ പിന്നിൽ അൽപ്പ നേരം നിർത്തിയതിന് ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവന്നാണ് സോണിയാ ഗാന്ധിക്ക് സർപ്രൈസ് നൽകുന്നത്. നൂറിയെ കണ്ട് സന്തോഷവതിയാകുന്ന സോണിയാ ഗാന്ധിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്