അഭിമാന താരങ്ങൾക്ക് തലസ്ഥാനത്ത് ഗംഭീര വരവേൽപ്പ്

At Malayalam
0 Min Read

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ച വെച്ച് തിരിച്ചെത്തിയ താരങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. 4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര എന്നിവരാണ് നാട്ടിൽ മടങ്ങിയെത്തിയത്.

സായ് എൽ എൻ സി പിയിൽ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേർന്ന് വരവേറ്റു. രണ്ടാം സംഘം നാളെ തിരുവനന്തപുരത്ത് എത്തും.

Share This Article
Leave a comment