2023ലെ അവസാന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഈ മാസം

At Malayalam
1 Min Read
Solar Eclipse and Lunar Eclipse of 2023 is on October 14

2023 അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കാണാൻ വാനനിരീക്ഷകർക്ക് വഴിയൊരുങ്ങുന്നു.ഈ ഒക്ടോബറിൽ14 ദിവസത്തെ വ്യത്യാസത്തിലാണ് രണ്ട് ഗ്രഹണങ്ങളും നടക്കുക.

ഒക്ടോബർ 14 നു സൂര്യഗ്രഹണവും ഒക്ടോബർ 28ന് ചന്ദ്രഗ്രഹണവും ദൃശ്യമാകും. ഒക്ടോബർ 14ന് രാത്രി 11.29ന് ആരംഭിക്കുന്ന സൂര്യഗ്രഹണം 11.34ന് പൂർത്തിയാകും.ഒക്ടോബർ 28ന് രാത്രി 11.31 ആരംഭിക്കുന്ന ചന്ദ്രഗ്രഹണം 28ന് പുലർച്ചെ 3.36ന് അവസാനിക്കും.

ഈ രണ്ടു ഗ്രഹണങ്ങളും ഇന്ത്യയിൽ ന്യൂഡൽഹിയുടെ തെക്ക് പടിഞ്ഞാറൻ ആകാശത്താണ് ദൃശ്യമാകുക.ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം ഒക്ടോബർ 29ന് പുലർച്ചെ 1.45നായിരിക്കും. ചന്ദ്രന്റെ 12 ശതമാനം നിഴലിലായിരിക്കും.ഏഷ്യ,റഷ്യ, ആഫ്രിക്ക,അമേരിക്ക,യൂറോപ്പ്,അന്റാർട്ടിക്ക,ഓഷ്യാനിയ ഉൾപ്പെടെ ലോകമെമ്പാടും ചന്ദ്രഗ്രഹണം ദൃശ്യമാകും.

അതേസമയം,ഒക്‌ടോബർ 14ലെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.എന്നാൽ,ലോകത്തെ വാനനിരീക്ഷകർക്ക് ഗ്രഹണം ഓൺലൈനിൽ കാണാൻ സാധിക്കും.അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഗ്രഹണം യൂട്യൂബ് ചാനൽ വഴി ലൈവ് സ്ട്രീം ചെയ്യും.കൂടാതെ, timeanddate.com ന്റെ വെബ്‌സൈറ്റ് തത്സമയ അപ്‌ഡേറ്റുകളും വിവരങ്ങളും ഉൾപ്പെടുത്തി ലൈവ് സ്ട്രീമിനും ലൈവ്ബ്ലോഗിനും സംവിധാനം ഒരുക്കും

- Advertisement -
Share This Article
Leave a comment