പത്രകടലാസിൽ ഭക്ഷ്യവസ്തുക്കൾ പൊതിയരുത്:എഫ് എസ് എസ് എ ഐ

atmalayalam
0 Min Read
Do not wrap food items in newsprint

ഭക്ഷ്യവസ്തുക്കള്‍ പത്രകടലാസില്‍ പൊതിയുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്യാനും സൂക്ഷിക്കാനും വിളമ്പാനുമൊന്നും പത്രകടലാസ് ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.ന്യൂസ്പേപ്പറില്‍ ഉപയോഗിക്കുന്ന മഷിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് എഫ്എസ്എസ്എഐ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജി.കമല വര്‍ധന റാവു അറിയിച്ചു.ഈയം ഉള്‍പ്പെടെയുള്ള സാന്ദ്രത കൂടുതലുള്ള ലോഹങ്ങള്‍ അടങ്ങിയതാണ് ന്യൂസ് പേപ്പറിലെ മഷി.ഭക്ഷ്യവസ്തുക്കളിലെ എണ്ണ ഒപ്പിയെടുക്കാനും ഇനി മുതല്‍ പത്രകടലാസ് ഉപയോഗിക്കരുത്.സംസ്ഥാന ഭക്ഷ്യവകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് പത്രകടലാസിന്റെ ഉപയോഗത്തിന് തടയിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റിഅധികൃതര്‍

Share This Article
Leave a comment