ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ;ഐ ഫോണിന്  40,000ത്തിൽ താഴെ

atmalayalam
1 Min Read
Amazon.in Great Indian Festival 2023

ഒക്ടോബർ എട്ടിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുകളിലേക്കായി നിരവധി ഇളവുകളും ഡീലുകളുമാണ് ആമസോൺ അവതരിപ്പിക്കുന്നത്. ഐഫോൺ 13( iPhone 13) ന്റെ അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ വിലയായ 40,000 രൂപയിൽ താഴെ ലഭ്യമാകുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചു. 

നിലവിൽ 128 ജിബി മോഡലിനു ആമസോണിൽ 52,499 രൂപയിലാണ് വിൽപന നടക്കുന്നത്.ഡീൽ പ്രൈസ്(വെളിപ്പെടുത്തിയിട്ടില്ല),ബാങ്ക് കിഴിവ്,എക്സ്ചേഞ്ച് ഓഫർ എന്നിവയ്ക്കുശേഷമായിരിക്കും 40,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുക.ഐഫോൺ13 2021-ൽ ഇന്ത്യയിൽ അവതരിപ്പിച്ചത് 79,900 രൂപ പ്രാരംഭ വിലയിലാണ്. ഐഫോൺ 15 ലോഞ്ച് ചെയ്തതിനു ശേഷം,ആപ്പിൾ ഔദ്യോഗികമായി ഐഫോൺ 13 ന്റെ വില  59,900 രൂപയായി കുറച്ചിരുന്നു.എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, പരമാവധി കിഴിവായി 1,500 രൂപയാണ് ലഭിക്കുക.ഐഫോൺ 13-ന് പുറമെ,ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023-ൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ്,ഐഫോൺ 14 പ്രോ തുടങ്ങിയ മറ്റ് ഐഫോൺ മോഡലുകളിലും ആമസോൺ വിലക്കുറവ്  വരുത്തുമെന്ന് പ്രതീക്ഷിക്കാം.

മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ്,അലക്‌സ,ഫയർ ടിവി,കിൻഡിൽ എന്നിവയിൽ 55 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു.കൂടാതെ,ലാപ്‌ടോപ്പുകൾ,സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ,ടിവികൾ,മറ്റു വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും.

സ്മാർട് വാച്ചുകളുടെ ഡീലുകളിങ്ങനെയാണ്. 5,990 രൂപയുടെ ബോട്ട് സ്മാർട് വാച്ച് 85 ശതമാനം രൂപ കിഴിവിൽ 899 രൂപയ്ക്കു ലഭിക്കും.

- Advertisement -

1,09,999 രൂപയുടെ ഏസർ ലാപ്ടോപ് 55  ശതമാനം വിലക്കിഴിവിൽ 48,999 രൂപയ്ക്കു ലഭിക്കും. സമാന ഡീലുകൾ പരിശോധിക്കാം.

799 രൂപ മുതൽ 7 ബോട്ട് ട്രൂ വയർലെസ് ഇയർബഡ്സ് ലഭിക്കും.

47,990 രൂപ വിലയിൽ ഗെയ്മിങ് ലാപ്ടോപുകളും മികച്ച ഡീലുകളിൽ ലഭിക്കും.

ടിസിഎൽ 50 ഇഞ്ച് 4ക‌െ അൾട്ര എച്ച്ഡി സ്മാർട് ക്യുഎൽഇഡി ടിവി  69 ശതമാനം വിലക്കുറവിൽ 35,990 രൂപയ്ക്കും ലഭിക്കും.

TAGGED:
Share This Article
Leave a comment